
കാക്കനാട്: തൃക്കാക്കര നഗരസഭയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും അമൃത ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ചു. 500 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ തിരഞ്ഞെടുത്ത നൂറോളം പേർക്ക് തുടർ ചികിത്സയും സൗജന്യമായി നൽകും. നഗരസഭാ വൈസ് ചെയർമാൻ അബ്ദു ഷാന, ആരോഗ്യകാര്യ ചെയർമാൻ ഉണ്ണി കാക്കനാട്, ക്ഷേമകാര്യ ചെയർപേഴ്സൺ സുനീറ ഫിറോസ്, വിദ്യാഭ്യാസകാര്യ ചെയർമാൻ നൗഷാദ് പല്ലച്ചി കൗൺസിലർമാരായ സി.സി വിജു, ഇബ്രാഹിംകുട്ടി, വർഗീസ് പ്ലാശ്ശേരി, ലാലി ജോഫിൻ എന്നിവർ പങ്കെടുത്തു.