
തൃപ്പൂണിത്തുറ: നഗരസഭ 5-ാം വാർഡിൽ കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയന്റെ നേതൃത്വത്തിൽ 'പൊതുജനങ്ങളും പൊലീസും' പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ട്രാഫിക് ബോധത്കരണ ക്ലാസ് ആംഡ് ഇൻസ്പെക്ടർ എം.എസ്. ഉണ്ണി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ടി. അഖിൽദാസ് അദ്ധ്യക്ഷനായി. ആംഡ് പൊലീസ് ട്രാൻസ്പോർട്ട് ഓഫീസർ എ.എം. അഷറഫ് ക്ലാസ് നയിച്ചു. എസ്.ഐ ചിഞ്ചു ജോസ്, സി.ഡി.എസ് ചെയർപേഴ്സൺ സുന്ദരി ഷാജി, എ.ഡി.എസ് സെക്രട്ടറി ഇന്ദു പ്രകാശ്, പി.ആർ. വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു.