തൃപ്പൂണിത്തുറ: ഗുരു നിത്യചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ നാരായണ ഗുരുകുലത്തിൽ വച്ച് 15 ന് ഗുരുവിനെ അനുസ്‌മരിക്കും. രാവിലെ 9.30ന് ഹോമം ഉപനിഷത്പാരായണം, 10.30 ന് നടക്കുന്ന സമ്മേളനം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീരാമകൃഷ്‌ണ മിഷൻ പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ ഗുരുസ്‌മരണ നടത്തും. രാജൻ സ്വാമി, സ്വാമി മുക്താനന്ദ യതി, ഡോ. എം.വി. നടേശൻ, സ്വാമിനി ജ്യോതിർമയി ഭാരതി, കസ്മിൻ, സുഗത പ്രമോദ്, സുജൻ മേലുകാവ് എന്നിവർ സംസാരിക്കും.