bjp
ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തുന്നു

കൂത്താട്ടുകുളം: ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി. എസ്. സി മോർച്ച ജില്ല ജനറൽ സെക്രട്ടറി അജിഷ് തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് അജിത്ത് വി ഗോവിന്ദൻ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് പി.സി. അജയഘോഷ് , പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.ആർ. സുജിത്ത്, വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞ്, പി.എം. മനോജ്, എം.എസ്. അനൂപ്, ലിന്റോ കുത്താട്ടുകുളം, ശ്രീജിത്ത് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.