y

തൃപ്പൂണിത്തുറ: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഉദയംപേരൂർ മേഖലാ വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. സീനിയർ കമ്മിറ്റി അംഗം സരോജിനി സരസൻ അദ്ധ്യക്ഷയായി. കേന്ദ്ര കമ്മിറ്റി അംഗം പി. ജനാർദ്ദനൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡന്റ് കെ.എം. രാജഗോപാൽ, സെക്രട്ടറി വി.എസ്. വിജയൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. മണി, വി.കെ. ശോഭന, ടി.എൻ.രാജു, കെ.കെ ഭാസി, കെ.കെ. പരമേശ്വരൻപിള്ള എന്നിവർ സംസാരിച്ചു. 17ന് തൃപ്പൂണിത്തുറ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്താൻ തീരുമാനിച്ചു. ഭാരവാഹികളായി കെ.കെ. ഭാസി (കൺവീനർ), ടി.എൻ.രാജു (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.