 
പുക്കാട്ടുപടി: എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാനവ സൗഹൃദവേദി കലാജാഥ നമ്മളൊന്നിന് പുക്കാട്ടുപടി വള്ളത്തോൾ വായനശാലയിൽ സ്വീകരണം നൽകി. തൃശൂർ കേരളവർമ്മ കോളേജിലെ റിട്ട. പ്രൊഫസർ ഇ.എസ്. സതീശൻ മുഖ്യപ്രഭാഷണം നടത്തി. കാസർഗോഡ് കോറസ് കലാസമിതി മാണിയാട്ട് 'വെളിച്ചപ്പാട്,' 'ദി ഷോട്ട് ' എന്നീ നാടകങ്ങൾ വായനശാല ഹാളിൽ അവതരിപ്പിച്ചു. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, കമ്മിറ്റി അംഗങ്ങളായ പി.കെ. ജിനീഷ്, എം.കെ. പ്രസാദ്, സി.ജി. ദിനേഷ്, വനിതാവേദി ജോയിന്റ് കൺവീനർ മേഴ്‌സി ജോസ്, ജയൻ പുക്കാട്ടുപടി, ഷാജി കണ്ണൻ, നന്ദകുമാർ മാണിയാട്ട്, പ്രകാശൻ വെള്ളച്ചാൽ, സുരേഷ് ബാബു കൊടക്കാട്, സുനിൽ കാരിയിൽ, അനേഷ് മാണിയാട്ട് എന്നിവർ സംസാരിച്ചു.