
കൊച്ചി: പ്രസിദ്ധമായ നിലമ്പൂർ പാട്ടിനെ ആസ്പദമാക്കി ആപ്തഭാരതി ഫൗണ്ടേഷൻ നിർമ്മിച്ച നിലമ്പൂർ പാട്ടടിയന്തിരം ചിരന്തന സംസ്‌കൃതി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും യൂട്യൂബ് റിലീസും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രകാശനം ചെയ്തു. ഫാ. അനിൽ ഫിലിപ്പ്, അഡ്വ. സുകന്യ ദേവൻ എന്നിവർ പങ്കെടുത്തു. സനു സത്യൻ രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററിയുടെ നിർമ്മാണം ടി.പി. വിവേകും രമേഷ് കൃഷ്ണനുമാണ്. ചിത്രസംയോജനം അനീഷ് സ്വാതിയും ഛായാഗ്രഹണം സാജൻ ചന്ദ്രബാലൻ. ജിതേഷ് ദാമോദർ എന്നിവരുമാണ് നിർവഹിച്ചത്. സനു സ്വരലയ പശ്ചാത്തല സംഗീതം നൽകി. ആപ്തഭാരതിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.