y

തൃപ്പൂണിത്തുറ: മെയ്‌വഴക്കത്തിന്റെ മാസ്മരിക കാഴ്ചകളൊരുക്കുന്ന ജംബോ സർക്കസ് പ്രദർശനം 11ന് സമാപിക്കും. പുതിയകാവ് ഭഗവതി ക്ഷേത്ര മൈതാനിയിലെ തുടരുന്ന ജംബോ സർക്കസിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 60 കലാകാരന്മാർ ഉൾപ്പെടെ 150 ൽ പരം ജീവനക്കാരാണുള്ളത്. 2 മണിക്കൂർ ഷോയിൽ 30 ഇനങ്ങളുണ്ട്. കാണികളെ വിസ്മയിപ്പിക്കുന്ന 'അമേരിക്കൻ വീൽ ഓൺ ഡെത്ത്' എന്ന സാഹസിക ഇനമാണ് മുഖ്യ ആകർഷണം. ഉച്ചയ്ക്ക് 1, വൈകിട്ട് 4, രാത്രി 7 എന്നീ സമയങ്ങളിലാണ് ഷോ.