കാഞ്ഞിരമറ്റം: വിഢാങ്ങര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം 5, 6, 7, 8 തീയതികളിൽ നടക്കും. അഞ്ചിന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം. തുടർന്നുള്ള ദിവസങ്ങളിൽ സാരംഗി മ്യൂസിക്കൽസ് കാഞ്ഞിരമറ്റം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, ഭഗവതിസേവ,
കുട്ടികളുടെ കലാപരിപാടികൾ, കോൽകളി, തിരുവാതിര, കൈകൊട്ടിക്കളികൾ, നാടൻ പാട്ട്,
വിശേഷാൽ ദീപാരാധന, സൗപർണിക ശാസ്താംപാട്ട് സംഘം അവതരിപ്പിക്കുന്ന ശാസ്താംപാട്ട് എന്നിവ നടക്കും.
ഉത്സവ സമാപന ദിവസമായ എട്ടിന് വൈകിട്ട് 6:30 ന് വിശേഷാൽ ദീപാരാധന തുടർന്ന് താലം കാവടി ഘോഷയാത്ര വരവ്.
ശേഷം
രാത്രി 9:00 ന് ദക്ഷ ഫോക്ക് ബാൻഡ് പിറവം അവതരിപ്പിക്കുന്ന
നാടൻ പാട്ടും നടക്കും