കാഞ്ഞിരമറ്റം : ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കൊവിഡാനന്തര ശ്വാസകോശ രോഗങ്ങൾ നിർണയിക്കുന്നതിനുള്ള ലംഗ്സ് ഹെൽത്ത് ക്യാമ്പ് നടത്തി . ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ അദ്ധ്യക്ഷനായി, ഏഴാം വാർഡ് അംഗം സുനിതാ സണ്ണി , ഹെൽത്ത് ഇൻസ്പെക്ടർ എം.വി വിൻസി തുടങ്ങിയവർ സംസാരിച്ചു. ജെ.എച്ച് ഐ മഞ്ജുഷ ,എം.എൽ. എസ്. പി. അപർണ സനൽ, ആശാപ്രവർത്തകരായ മഞ്ജുഷ, അജിത രമേശൻ, ശശികല, എൻ.എ. ഉഷ, പി.സി നിമ്മല തുടങ്ങിയവർ നേതൃത്വം നൽകി. 79 പേർ പങ്കെടുത്തു 13 പേരുടെ കഫം പരിശോധനക്കായി അയച്ചു.