 
കൂത്താട്ടുകുളം: നയിചേതന ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടിയിൽ സി.ഡി.എസ് തലത്തിൽ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ റാലി സംഘടിപ്പിച്ചു. കുടുംബശ്രീ സി ഡി.എസ്, എ.ഡി.എസ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് റാലി ഉദ്ഘാടനം ചെയ്തു. തുടർന്ന് ജൻഡർ പ്രതിജ്ഞയെടുത്തു. സാബുരാജ്, സി.ഡി.എസ് ചെയർപേഴ്സൺ തങ്ക ശശി, അക്കൗണ്ടന്റ് രേഖ ദിലീപ്, കമ്യൂണിറ്റി കൗൺസിലർ പൊന്നി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.