bjp-paravur-
കോട്ടുവള്ളി നടന്ന ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപത്തിയഞ്ചാം ബലിദാനദിനം ബി.ജെ.പിയുടെ നേതൃത്വത്തിൽ ആചരിച്ചു. കോട്ടുവള്ളിയിൽ നടന്ന പുഷ്പാച്ചനയും അനുസ്മരണവും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. എ.സി. രഞ്ജിത്ത് അദ്ധ്യക്ഷനായി. ടി.എ. ദിലീപ്,​ സിന്ധു നാരായണൻകുട്ടി, രാജു മാടവന തുടങ്ങിയവർ സംസാരിച്ചു. തേവ‌ർകാട് നടന്ന അനുസ്മരണം ബി.ജെ.പി മണ്ഡലം സെക്രട്ടറി കെ.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. ഗൗതം തിരുമുപ്പ് അദ്ധ്യക്ഷനായി. തിരുമുപ്പത്ത് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു കുരിയിൽ അദ്ധ്യക്ഷനായി. വരാപ്പുഴയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. ജിതിൻ നന്ദകുമാർ അദ്ധ്യക്ഷനായി.