പറവൂർ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് വി. ചാവറ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ ദർശന തിരുനാൾ 6,7,8 തിയതികളിൽ ആഘോഷിക്കും. 6ന് വൈകിട്ട് നാലരക്ക് കൊടിയറ്റം. ഏഴിന് രാവിലെ 6ന് ദിവ്യബലി, വൈകിട്ട് 5ന് മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ. തിരുനാൾ ദിനമായ എട്ടിന് രാവിലെ 6നും, 9നും വൈകിട്ട് 5നും തിരുനാൾ ദിവ്യബലി. വൈകിട്ട് 6ന് പ്രദക്ഷിണം.