1

പള്ളുരുത്തി: സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും മാർച്ചിന് മുമ്പ് ഡയാലിസിസ് സെന്ററുകൾ തുറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പള്ളുരുത്തി ആശുപത്രിയിൽ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകൾ നികത്തുമെന്നും മന്ത്രി പറഞ്ഞു. പുതിയ ലബോറട്ടറി , ഫിസിയോതെറാപ്പി സെന്റർ എന്നിവയുടെ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ മേയർ എം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എ,ഡപ്യൂട്ടി മേയർ കെ. എ.അൻസിയ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് , ഷീബ ലാൽ , കൗൺസിലർമാരായ പി.ആർ. രചന പി.എസ് വിജു , അശ്വതി വൽസൻ തുടങ്ങിയവർ പങ്കെടുത്തു.