benz

കൊച്ചി: 12 സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ.എം.ടി) സാങ്കേതികവിദ്യയിൽ സജ്ജീകരിച്ച ഹെവിഡ്യൂട്ടി ട്രക്കുകളുടെ ശ്രേണി ഭാരത് ബെൻസ് അവതരിപ്പിച്ചു.
ലോകമാകെ ഹെവിഡ്യൂട്ടി വാഹനങ്ങളിൽ തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയാണിത്. ആദ്യദിവസം ഒരു ഉപഭോക്താവിൽ നിന്ന് 80 വാഹനങ്ങളുടെ കരാർ കമ്പനിക്ക് ലഭിച്ചു.
ഡ്രൈവിംഗ് ലളിതമാക്കുന്ന ട്രാൻസ്മിഷൻ 4032 ടി, 5532 ടി.എസ്, 5532ടി, 2832സി.എം എന്നിവയും ഫ്‌ളാഗ്ഷിപ്പ് മോഡലായ 3532സി.എം ഉൾപ്പെടെ പുതിയ ഭാരത്‌ബെൻസ് മോഡലുകളിൽ സൗകര്യം ലഭ്യമാകും. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ മൈനിംഗ് ടിപ്പറുകൾ, സർഫസ് ടിപ്പറുകൾ, ട്രാക്ടർ ട്രെയിലറുകൾ എന്നിവയിലൂടെ ലഭ്യമാകും.
ഭാരത്‌ബെൻസ് ടോർക്ക്ഷിഫ്റ്റ് റേഞ്ച് മികച്ച ഡ്രൈവിംഗ് സുഖമാണ് പ്രദാനം ചെയ്യുന്നത്.. സ്റ്റിയറിംഗ് കോളത്തിലേക്ക് ഷിഫ്റ്റ് ലിവർ സംയോജിപ്പിക്കുന്നത് ക്യാബിനിനുള്ളിലെ അന്തരീക്ഷം മെച്ചപ്പെടുത്തും. ശബ്ദവും ചൂടും മികച്ച രീതിയിൽ കുറയ്ക്കുവാനും കൂടുതൽ സുഖപ്രദമായ ഡ്രൈവ് ഉറപ്പാക്കാനും സഹായിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

വില 44.64 ലക്ഷം കോടി രൂപ