 
കൊച്ചി: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ഉന്മൂലനം ചെയ്ത് സംസ്ഥാനത്തും ദേശീയതയുടെ ഗംഗാപ്രവാഹം ശക്തമായി സൃഷ്ടിക്കപ്പെടുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കേരളവും ബി.ജെ.പി ക്ക് ബാലികേറാമലയല്ല. താമസിയാതെ കേരളത്തിലും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കും. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്റെ ബലിദാനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധു മോൾ, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി, സെക്രട്ടറി വി.കെ. ഭസിത് കുമാർ, ബി.ജെ.പി ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കൺവീനർ എ. അനൂപ് എന്നിവർ പ്രസംഗിച്ചു.