 
അങ്കമാലി: ദേശീയ പാതയിൽ കോതകുളങ്ങര ഭാഗത്ത് തടിലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തൃശൂർ ഭാഗത്തുനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചയായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി മീഡിയനിലെ വൈദ്യുത പോസ്റ്റുകൾ ഇടിച്ചു തകർത്താണ് മറിഞ്ഞത്. തടി ഉൾപ്പെടെ ലോറി റോഡിന് കുറുകെ കിടന്നതിനാൽ അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. അങ്കമാലി പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ ഒരു ട്രാക്കിലൂടെ വഴി തിരിച്ചു വിട്ട് ഗതാഗതതടസം ഒഴിവാക്കി. പിന്നീട് ക്രെയിൻ എത്തിച്ച് അപകടത്തിൽപ്പെട്ട വാഹനം റോഡിൽ നിന്ന് മാറ്റി.