
പള്ളുരുത്തി: ഇടക്കൊച്ചി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് നാടകോത്സവത്തിന് തുടക്കമായി. സംഗീത സംവിധായകൻ എം. കെ. അർജുനൻ മാസ്റ്ററുടെ ഓർമയിൽ നടക്കുന്ന നാടകോത്സവത്തിൽ അഞ്ച് നാടകങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. ഇടക്കൊച്ചി ജ്ഞാനോദയം സഭാഗ്രൗണ്ടിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെ.ജെ. ബെയ്സിൽ അദ്ധ്യക്ഷത വഹിച്ചു. നാടകരത്ന കെ. എം. ധർമൻ, എ. ആർ. ശിവജി, കൗൺസിലർ അഭിലാഷ് തോപ്പിൽ, എ.പി. ലെനിൻ, പി. ബി. ഷടാത്മജൻ, എൻ.ഒ.ജെയിംസ് എന്നിവർ സംസാരിച്ചു. ഡിസംബർ നാലിന് നാടകോത്സവം സമാപിക്കും.