k

തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ തമുക്കു പെരുന്നാളിനു കൊടിയേറി. രാവിലെ നടന്ന മൂന്നിൻമേൽ കുർബാനയെ തുടർന്ന് കൊച്ചി ഭദ്രാസനാധിപനും മലങ്കര മെത്രാപ്പൊലീത്തയുമായ ജോസഫ് മാർ ഗ്രീഗോറിയോസ് കൊടി ഉയർത്തി. യാക്കോബ് മാർ അന്തോണിയോസ്, മാത്യൂസ് മാർ അന്തിമോസ് എന്നിവർ സഹകാർമ്മികരായി. ഫാ.റിജോ ജോർജ്, ഫാ. റ്റിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു, ഫാ.ഷൈജു പഴമ്പിള്ളി, ഫാ. ഡാർലി ഇടപ്പങ്ങാട്ട് ട്രസ്റ്റിമാരായ എം.വി. പീറ്റർ, വി.പി. സാബു, അനൂപ് ജേക്കബ് എം.ൽ.എ, തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

വൈകിട്ട് സന്ധ്യാ പ്രാർത്ഥനയും നടന്നു.

 പാർക്കിംഗ് സൗകര്യം

കത്തീഡ്രലിലേക്ക് വരുന്ന വാഹനങ്ങൾ പള്ളിയുടെ പടിഞ്ഞാറെ ഗ്രൗണ്ടിലും ഇരുമ്പനം ഹൈസ്കൂൾ ഗ്രൗണ്ടിലും പാർക്കു ചെയ്യണം. തമുക്കു നേർച്ച വിതരണത്തിന് തിരക്ക് നിയന്ത്രിക്കുവാൻ പ്രത്യേകം കൗണ്ടറുകൾ തയ്യാറാക്കിട്ടുണ്ടെന്ന് കൺവീനർ ജീവൻമാലയിൽ അറിയിച്ചു.