school
പായിപ്ര സ്കൂളിൽ സി പാസ് ട്രെയിനിംഗ് കോളേജിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഔഷധ ഉദ്യാനം, പൂന്തോട്ടം എന്നിവയുടെ നിർമ്മാണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. ബെന്നി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ സി പാസ് ടീച്ചർ ട്രെയിനിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായിപ്ര ഗവ. യു.പി സ്കൂളിൽ ഔഷധ ഉദ്യാനം സ്നേഹാരാമം പൂന്തോട്ടം എന്നിവയുടെ നിർമ്മാണം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി അദ്ധ്യക്ഷയായി. എൻ.എസ്.എസ് കോ ഓഡിനേറ്റർ വി.എ. പൗസി പദ്ധതി വിശദീകരണം നടത്തി. വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും എൻ.എസ്.എസ് വോളണ്ടിയർമാരും ശേഖരിച്ച ഔഷധ സസ്യങ്ങളും ചെടികളുമാണ് നട്ടുപിടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് നിസാർ മീരാൻ, വൈസ് പ്രസിഡന്റ് ഷാജഹാൻ പേണ്ടാണം, അദ്ധ്യാപകൻ കെ.എം. നൗഫൽ എന്നിവർ സംസാരിച്ചു.