
കാക്കനാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജൈവ, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുവാനുള്ള ബിന്നുകളുടെ വിതരണവും നടന്നു. പൊതു സമ്മേളനം കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ബിന്നുകളുടെ വിതരണം തൃക്കാക്കര നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് നിർവഹിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പൊലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ. ടി. റഹിം, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ടി. ഹരിഹരൻ, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, ജില്ലാ ജോ. സെക്രട്ടറി ബിജു അളകാപുരി, വാർഡ് കൗൺസിലർ സി. സി. വിജു, തൃക്കാക്കര ക്ലീൻസിറ്റി മാനേജർ വിൽസൻ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു.