 
പിറവം: പിറവം നഗരസഭയിൽ മുളക്കുളം നോർത്തിൽ സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വെറ്ററിനറി ഹോസ്പിറ്റലിന് തറക്കല്ലിട്ടു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവാണ് തറക്കല്ലിട്ടത്. ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, കൗൺസിലർമാരായ മോളി വലിയകട്ടയിൽ, പി. ഗിരീഷ്‌കുമാർ, സി.ജെ. ജോജിമോൻ, മോഹൻദാസ് മുകുന്ദൻ, മെഡിക്കൽ ഓഫീസർ അനീഷ മുഹമ്മദ് എന്നിവർ എന്നിവർ പങ്കെടുത്തു.