ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്ക് വേണ്ടിയുള്ള 25-ാമത് അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബാൾ ടൂർണമെന്റ് ജനുവരി അഞ്ചിന് ആലുവ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. ജൂബിലി വർഷത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ഏറ്റവും മികച്ച സ്കൂൾ ഫുട്ബാൾ ടീമുകളെയാണ് പങ്കെടുപ്പിക്കുന്നത്. മുഖ്യ മത്സരത്തിലേക്കുള്ള പ്രാദേശിക ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള മിനി മാറ്റ് മത്സരങ്ങൾ ജനുവരി ഒന്നിന് ആരംഭിക്കും.