ponnamma-
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുചൈതന്യ കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി അംഗം പൊന്നമ്മ കുമാരൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുചൈതന്യ കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി അംഗം പൊന്നമ്മ കുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സി.ഡി. സലിലൻ അദ്ധ്യക്ഷനായി. ശാഖ പ്രസിഡന്റ് ടി.എ. അച്ചുതൻ, കൺവീനർ ശ്രീവിദ്യ ബൈജു, ജോയി സലിലൻ, റീന സജീവൻ എന്നിവർ സംസാരിച്ചു. മാദ്ധ്യമ പുരസ്കാരം നേടിയ കേരള കൗമുദി ലേഖകൻ കെ.സി. സ്മിജൻ, ഗവ. ഹൈസ്കൂൾ അദ്ധ്യാപികയായി നിയമനം ലഭിച്ച അനുജ അഭിലാഷ് എന്നിവരെ ആദരിച്ചു. കൺവീനറായി ശ്രീവിദ്യ ബൈജുവിനെയും ജോ. കൺവീനറായി ജോയി സലിലനെയും വീണ്ടും തിരഞ്ഞെടുത്തു.