മൂവാറ്റുപുഴ: മൂവാറ്റുപുഴ -തൊടുപുഴ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയേയും തൊഴിലാളി പ്രസ്ഥാനത്തേയും പടുത്തുയർത്താൻ ജീവിതം സമർപ്പിച്ച സി.എസ്. നാരായണൻ നായരുടെ 19-ാമത് അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ ബാബു പോൾ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി എം.കെ. അജി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എൽദോ എബ്രഹാം, കെ.എ. നവാസ്, ജോളി പൊട്ടയ്ക്കൽ, കെ.ബി. നിസാർ, പി.ജി. ശാന്ത എന്നിവർ സംസാരിച്ചു.