
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്പനികൾ സിലിണ്ടറിന് 16.5 രൂപ വർദ്ധിപ്പിച്ചു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് വില വർദ്ധന. തുടർച്ചയായ അഞ്ചാം മാസമാണ് വില ഉയർത്തുന്നത്. 19 കിലോഗ്രാമിന്റെ സിലിണ്ടറുകളുടെ വില കൊച്ചിയിൽ 1,866 രൂപയാകും. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. നവംബറിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 62 രൂപയുടെ വർദ്ധനയുണ്ടായിരുന്നു.