
മൂവാറ്റുപുഴ: നാടകാവതരണത്തിനും ഗവേഷണത്തിനും പരിശീലനത്തിനുമായി റിയൽ വ്യൂ ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ തൃക്കളത്തൂർ സൂതൻ സ്മാരകത്തിൽ തോപ്പിൽ ഭാസി തീയറ്റർ കൾച്ചറൽ തീയേറ്റർ ഒരുങ്ങി. അനശ്വര കലാകാരൻ തോപ്പിൽഭാസിയുടെ സ്മാരകമായി ആരംഭിച്ച തോപ്പിൽഭാസി തീയറ്ററിന്റെ ഉദ്ഘാടനം നാടക സംവിധായകൻ എൽദോസ് യോഹന്നാൻ നിർവഹിച്ചു. രതീഷ് വി.ടി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാഡമി അംഗം എൻ.അരുൺ, രാകേന്ദു, പ്രശാന്ത് തൃക്കളത്തൂർ, ജിനേഷ് ഗംഗാധരൻ, സനു വേണുഗോപാൽ, ബേസിൽ ടി .ജോൺ, കെ .എസ്.ദിനേശ്, ആർ.എൽ.വി. അജയ്, അൻഷാജ് തേനാലി തുടങ്ങിയവർ സംസാരിച്ചു. മാർട്ടിൻ തൃക്കളത്തൂർ അവതരിപ്പിച്ച ഏകപാത്ര നാടകവും അരങ്ങേറി.