കോലഞ്ചേരി: '101" നെ രക്ഷിക്കാനായില്ല, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അടിയന്തര രക്ഷാപ്രവർത്തനത്തിന് ഇനി പുതിയ നമ്പർ. സുരക്ഷാ ഭീഷണിയുള്ള ഘട്ടങ്ങളിൽ സൗജന്യ രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സിനെ വിളിക്കാവുന്ന നമ്പറായിരുന്നു 101. എന്നാൽ പട്ടിമറ്റം ഫയർഫോഴ്സിലെ ലാൻഡ് ഫോൺ തകരാറിലായിട്ട് ഒരു മാസമായി. തകരാറ് പരിഹരിക്കുന്നതിന് നിരന്തരം ബന്ധപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. സർവീസ് കോൺട്രാക്ട് കാലാവധി അവസാനിച്ചതിനാൽ ഉടനെ പരിഹാരം കണ്ടെത്താൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഇതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നമ്പറുകൾ നൽകിയിരിക്കുകയാണ് പട്ടിമറ്റം ഫയർഫോഴ്സ്. അടിയന്തര ഘട്ടങ്ങളിൽ ആശയ വിനിമയത്തിന് 9497920038, 9447172415, 9496479015, 8714455957 എന്നീ നമ്പറുകളിൽ വിളിക്കാമെന്ന് സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ അറിയിച്ചു. ജനകീയമായ നമ്പറിനെ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വീണ്ടെടുക്കും വരെ മേൽ നമ്പറുകളിൽ വിളിക്കണം.