bus-stand

പെരുമ്പാവൂർ: ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായതോടെ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡ‌് ഇരുട്ടിൽ തപ്പുന്നു. രാത്രിയാകുന്നതോടെ ഇരുട്ടു മൂലം സ്റ്റാൻഡിന് സമീപത്തേയ്ക്ക് പൊലും യാത്രക്കാർക്ക് എത്താൻ കഴിയുന്നില്ല. പ്രതിദിനം 250 ഓളം ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിന് സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് ആഴ്ചകളായി. നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

വിശാലമായ സ്വകാര്യ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ 3 സോഡിയം വേപ്പർ ലാമ്പ് മാത്രമാണ് നിലവിൽ കത്തുന്നത്. ഇവ ഷോപ്പിംഗ് കോംപ്ലക്സിലെ കച്ചവട സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ അണയും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണവും പിടിച്ചു പറിയും വർദ്ധിച്ചിട്ടുണ്ട്. ഒപ്പം സാമൂഹ്യ വിരുദ്ധരുടെയും മദ്യം,​ മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരുടെയും ശല്യം രൂക്ഷമാണ്.

പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് സുരക്ഷ ഒരുക്കണം. കോംപ്ളക്സിൽ കത്താതെ കിടക്കുന്ന സോഡിയം വേപ്പർ ലാമ്പുകൾ അടിയന്തരമായി തെളിക്കുന്നതിനുള്ള നടപടി നഗരസഭാധികൃതർ സ്വീകരിക്കണം

ടി.എം. നസീർ ,

ജില്ലാ കമ്മറ്റി അംഗം,

ചുമട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)