കോലഞ്ചേരി: ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തിയ മണ്ണൂർ ദേശവിളക്കിന് ചോറ്റാനിക്കര വ്യാസ ചൈതന്യ സ്വാമി മുഖ്യ കാർമികനായി. ഗണപതി ഹോമത്തിന് വിഷ്ണു നമ്പൂതിരി നേതൃത്വം നൽകി. ദീപ ജ്യോതി പ്രയാണത്തിന് ശബരിമല മുൻ മേൽശാന്തി എ.ആർ. രാമൻ നമ്പൂതിരി തിരിതെളിച്ചു. ആലങ്ങാട് യോഗം പെരിയോൻ അമ്പാട്ട് വിജയകുമാർ, പുറയാറ്റക്കളരി രാജേഷ് കുറുപ്പ് എന്നിവർ നേതൃത്വം നൽകി. കർപ്പൂരാഴി, ശാസ്താം പാട്ട്, ചിന്ത്പാട്ട്, കാവടിയാട്ടം, ശിങ്കാരിമേളം, അന്നദാനവും നടന്നു.