
1. പാരാമെഡിക്കൽ സ്പെഷ്യൽ അലോട്ട്മെന്റ്:- പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മൂന്നിന് വൈകിട്ട് അഞ്ചിനകം കോഴ്സ്/കോളജ് ഓപ്ഷൻ നൽകണം. അലോട്ട്മെന്റ് നാലിന്. അലോട്ട്മെന്റ് ലഭിക്കുന്നവർ ആറിനകം ബന്ധപ്പെട്ട കോളേജിൽ അഡ്മിഷൻ നേടണം. വെബ്സൈറ്റ്: www.lbscentre.kerala.gov.in.
2. എസ്.എസ്.എൽ.സി ഫീസ്:- മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എ.സി തുടങ്ങിയ പരീക്ഷകളുടെ ഫീസ് 350 രൂപ സൂപ്പർ ഫൈനോടെ 10 വരെ അടയ്ക്കാം.
3. ജോസഫ് മുണ്ടശേരി സ്കോളർഷിപ്:- ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് 26 വരെ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്. 2023-24 അദ്ധ്യയന വർഷം സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും ഡിഗ്രിക്ക് 80 ശതമാനം, പി.ജിക്ക് 75 ശതമാനം മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: www.minoritywelfare.kerala.gov.in. ഫോൺ: 0471 2300524, 2302090.