
പറവൂർ: സബർമതി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച പറവൂർ ഭരതൻ മെമ്മോറിയൽ പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമ്മേളനം പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീനാ ശശിധരൻ ഉദ്ഘാടനം ചെയ്തു. സബർമതി പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, നടൻ വിനോദ് കെടാമംഗലം, മാത്യൂസ് കൂനമ്മാവ്, ജോസ് മാളിയേക്കൽ, എം.വി. സന്തോഷ്, പറവൂർ വാസന്തി, കെ.വി. അനന്തൻ, പി.ആർ. രവി, ലിൻസ് ആന്റണി എന്നിവർ സംസാരിച്ചു. ഗിരീഷ് നായരമ്പലം, ക്ലമെന്റ് വർഗീസ്, ജയദേവൻ കോട്ടുവള്ളി, സലാം വെള്ളവള്ളി, എം.വി. സന്തോഷ്, സിനീഷ്ചന്ദ്രൻ, കലാധരൻ പാടത്ത്, ജോണി പുത്തേഴുത്ത്, റെജി പ്രതീക്ഷ എന്നിവരെ ആദരിച്ചു.