
കൊച്ചി: കുടിശികയായ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എച്ച്.എം.എസ് നേതൃത്വത്തിലുള്ള ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ( എച്ച്.എം.എസ്) 4ന് രാവിലെ 10ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. ആർ.ജെ.ഡി. ദേശീയ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഇന്നലെ എറണാകുളത്ത് നടന്ന നേതൃയോഗം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എൽദോസ് മുളംതുരുത്തി അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ജോയി മാടശേരി, വൈസ് പ്രസിഡന്റുമാരായ വാവച്ചൻ തോപ്പിൽകുടി, എം.ഒ. റോയി, ഷിബി ജോർജ് എന്നിവർ സംസാരിച്ചു.