വൈപ്പിൻ: മോട്ടോർ സൈക്കിളിൽ പോകുകയായിരുന്ന വയോധികനെ പിന്നാലെ അമിത വേഗതയിലെത്തിയ മറ്റൊരു മോട്ടോർ സൈക്കിൾ ഇടിച്ചു വീഴ്ത്തിയശേഷം നിർത്താതെ പോയതായി പരാതി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായ ഞാറക്കൽ കളത്തിപ്പറമ്പിൽ തോമസി (67)ന്റെ ബൈക്കിലാണ് ഇടിച്ചത്. ഞായറാഴ്ച രാവിലെ 9 മണിയോടെ ഞാറക്കൽ മഞ്ഞനക്കാട് റോഡിലേക്ക് തിരിയുന്നിടത്തായിരുന്നു സംഭവം. പരിക്കേറ്റ തോമസ് ഞാറക്കൽ പൊലീസിൽ പരാതി നൽകി.