sndp
എസ്.എൻ.ഡി.പി യോഗം പെരുമ്പളം പനമ്പുകാട് ശാഖയിലെ വയൽവാരം കുടുംബയൂണീറ്റിന്റെ 23-ാം വാർഷികവും കുടുംബസംഗമവും വിനോദ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗം പെരുമ്പളം പനമ്പുകാട് ശാഖയിലെ വയൽവാരം കുടുംബയൂണിറ്റിന്റെ 23-ാം വാർഷികവും കുടുംബസംഗമവും വിനോദ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിനു കണ്ടയ്ക്കത്ര അദ്ധ്യക്ഷനായി. ജയനാരായണൻ ശക്തിമംഗലം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.യു. കലാധരൻ, വൈസ് പ്രസിഡന്റ് ഭഗവത്‌സിംഗ്, കമ്മിറ്റിഅംഗം സലി കുന്നത്ത്, വനിതാസംഘം മേഖലാ കമ്മിറ്റി അംഗം ഷീജ സജീവ്, കേരളകൗമുദി കൊച്ചി യൂണിറ്റ് സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ എന്നിവർ സംസാരിച്ചു.