പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് എം.ഐ. ബീരാസിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് പാനൽ 15 സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. എം.ഐ. ബീരാസ്, നൈബി കുര്യൻ , ബിനേഷ് ബേബി, കെ.പി. സുരേഷ് ബാബു, പി. എ. അഷ്കർ, എം.എം. അജീഷ്, കെ.എൻ. രാജൻ, എസ്. ശ്രീകുമാർ, സി.സി. ഷൈനു, പി.ബി. ബൈജു എ.എസ്. അനിൽകുമാർ, വി.കെ. സക്കീർ,​ തുഷാര മനോജ്, റംസീന ഷാജഹാൻ, കെ.കെ. സനിക എന്നിവരാണ് വിജയിച്ചത്.