y
ഒരു വർഷത്തിനുള്ളിൽ കുറഞ്ഞ ചെലവിൽ 101 പേർക്ക് ഹൃദയചികിത്സ നൽകുന്ന ഹൃദയപക്ഷം പദ്ധതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: എ.പി. വർക്കി മിഷൻ ആശുപത്രിയും എ. പി. വർക്കി ഹാർട്ട് കെയർ സെന്ററും കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാകമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയരോഗ ചികിത്സാപദ്ധതി ഹൃദയപക്ഷത്തിന് തുടക്കമായി. ഒരു വർഷത്തിനുള്ളിൽ കുറഞ്ഞ ചെലവിൽ 101 പേർക്ക് ഹൃദയചികിത്സ നൽകുന്ന പദ്ധതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കനിവ് ജില്ലാ പ്രസിഡന്റ്

സി.എൻ. മോഹനൻ അദ്ധ്യക്ഷനായി. എ.പി. വർക്കി മിഷൻ വൈസ് ചെയർമാൻ ഡോ. ജോജോസഫ് പദ്ധതി വിശദീകരിച്ചു.

മിഷൻ ചെയർമാൻ പി.ആർ. മുരളീധരൻ, ഡോ. സജി സുബ്രഹ്മണ്യൻ, ടി.സി. ഷിബു,

എം.പി. ഉദയൻ, പി.ബി. രതീഷ്, ജെസി പീറ്റർ, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയാ ശിവൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ. രാജേഷ് (ചോറ്റാനിക്കര), സജിത മുരളി (ഉദയംപേരൂർ), കെ.ആർ. ജയകുമാർ (എടക്കാട്ടുവയൽ), പിറവം നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം, സജി കെ.ഏലിയാസ്, അഡ്വ.കെ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.