
ആലുവ: എഫ്.എ.പി ഇന്ത്യ സ്കൂൾ ട്രസ്റ്റും ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് നൽകുന്ന ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡിന് ആലുവ ശ്രീനാരായണ വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ ബീന ഡൊമിനിക് അർഹയായി. വിദ്യാഭ്യാസ മേഖലയിൽ നവീന ആശയങ്ങൾ നടപ്പിലാക്കിയതും നേതൃപാടവവും പരിഗണിച്ചാണ് അവാർഡ്.
മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് ശ്രീനാരായണ വിദ്യാനികേതനിലെ എം.എ. അമ്പിളിക്കും ലഭിച്ചു. എറണാകുളത്ത് നടന്ന ചടങ്ങിൽ എഫ്.എ.പി പ്രസിഡന്റ് ജഗജിത് സിംഗ്, ചണ്ഡിഗഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ആർ.എസ്. ബാവ എന്നിവരിൽ നിന്ന് ഇരുവരും അവാർഡ് ഏറ്റുവാങ്ങി. ഇരുവരെയും സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു.