നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് കേരളോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും ചെങ്ങമനാട് സൗത്ത് നാലാം വാർഡ് മീസാൻ ക്ളബ് ടീം ഓവറോൾ ചാമ്പ്യന്മാരായി. പാലപ്രശേരി നോർത്ത് ഒന്നാം വാർഡിനാണ് രണ്ടാംസ്ഥാനം. സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് മുഖ്യ പ്രഭാഷണം നടത്തി. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, ഷക്കീല മജീദ്, ലത ഗംഗാധരൻ, കെ.ഇ. നിഷ, കെ. സുരേഷ്, പി.ജെ. ജോഷി, ടി.ജെ. അനൂപ് തുടങ്ങിയവർ സംസാരിച്ചു.