 
തൃപ്പൂണിത്തുറ: മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടതും മൂന്നു ജില്ലകളുടെ സംഗമസ്ഥാനവും ജലഗതാഗത സാദ്ധ്യതകൾ ഏറെയുള്ളതുമായ പൂത്തോട്ടയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ജനകീയ യോഗം ആവശ്യപ്പെട്ടു. പൂത്തോട്ട കെ.പി.എം സ്കൂളിൽ നടന്ന യോഗത്തിൽ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജേർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സാബു പൗലോസ് ആമുഖപ്രസംഗം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, പഞ്ചായത്ത് അംഗം എം.പി. ഷൈമോൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോൺ ജേക്കബ്, ഗുരുവായൂർ ദേവസം ബോർഡ് മെമ്പർ വി.ജി. രവീന്ദ്രൻ, എസ്.എൻ.ഡി.പി ശാഖാ വൈസ് പ്രസിഡന്റ് പി.ആർ. അനില എന്നിവർ സംസാരിച്ചു. എ.ഡി. ഉണ്ണിക്കൃഷ്ണൻ (ചെയർമാൻ), സാബു പൗലോസ് (കോ ഓർഡിനേറ്റർ), പയസ് ആലുംമൂട്ടിൽ (കൺവീനർ) എന്നിവർ ഭാരവാഹികളായി കമ്മിറ്റിയെ തിരഞ്ഞെടുത്തു.