
കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീംസോൺ ചെന്നെയിൽ സംഘടിപ്പിച്ച അനിഗ്ര-24 ഫൈനലിൽ വിജയികളായി മലയാളി വിദ്യാർത്ഥികൾ. മഞ്ചേശ്വരം കോളജ് ഒഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥി ശൈലേഷ് ബെസ്റ്റ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടി. കൊച്ചി ഡ്രീം സോണിലെ ശരത് ബെസ്റ്റ് എക്‌സലൻസ് ഇൻ ഷോർട്ട് ഫിലിം പുരസ്‌കാരം കരസ്ഥമാക്കി ഷോർട്ട് ഫിലിം വിഭാഗത്തിൽ റണ്ണറപ്പായി. അനിമേഷൻ വിഭാഗത്തിൽ കോളേജ് തലത്തിൽ കണ്ണൂർ ഗവ. ഫൈൻ ആർട്‌സിലെ ദീപക് കുമാർ, കൊച്ചി ഡ്രീം സോണിലെ സിറാജ് എന്നിവരും പുരസ്‌കാരം നേടി. സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ബെസ്റ്റ് ക്രിയേറ്റീവ് റീൽസ് പുരസ്‌കാരം അഭിജിത്തിന് ലഭിച്ചു.