തൃപ്പൂണിത്തുറ: തെക്കുംഭാഗം സരസ്വതിവിലാസം എൽ.പി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ രുചിയുത്സവം തൃപ്പൂണിത്തുറ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ.എൻ. ഷിനി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി. അരിയുണ്ട, മുട്ടബജി, വട്ടയപ്പം, പുട്ട്, ഇടിയപ്പം, ഇഡലി, ഉണ്ണിയപ്പം, പപ്പടവട, കൊഴുക്കട്ട, പരിപ്പ് വട, ഉണ്ടമ്പൊരി, കട്ലറ്റ് എന്നിങ്ങനെ കുട്ടികളുടെ വീട്ടിലുണ്ടാക്കിയ വിവിധതരം പലഹാരങ്ങൾ പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശാലിനി തങ്കപ്പൻ അദ്ധ്യക്ഷയായി. പി.ബി. അബിത, ബിനോജ് വാസു, സി.എസ്. നയന, പി.ബി. ചിത്ര എന്നിവർ സംസാരിച്ചു.