camp

കൊച്ചി: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ജില്ലയിൽ നടത്തിയ ഉപജില്ലാ ക്യാമ്പുകളുടെ രണ്ടാം ഘട്ടം സമാപിച്ചു. ലിറ്റിൽ കൈറ്റ്‌സ് പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ 250 സ്കൂളിൽ നിന്ന് ഒന്നു മുതൽ ഒമ്പതാം ക്ലാസുവരെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രോഗ്രാമിംഗ്, അനിമേഷൻ എന്നിവയിൽ പരിശീലനം നൽകി. പത്ത് ഉപജില്ലാ ക്യാമ്പുകളിലായി 600 വിദ്യാർത്ഥികൾ പങ്കെടുത്തു.

ഭിന്നശേഷി കുട്ടികൾക്കായി എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആംഗ്യഭാഷയിൽ ആശയ വിനിമയം സുഗമമാക്കുന്ന പ്രോഗ്രാമുകളാണ് കുട്ടികൾ ഈ ക്യാമ്പിൽ ചെയ്തത്. ഉപജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപെടുന്ന കുട്ടികൾ ജില്ലാ തല ക്യാമ്പുകളിൽ പങ്കെടുക്കും.