കൊച്ചി: ബി.ഡി.ജെ.എസ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷനായി. മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് മുതിർന്ന പ്രവർത്തകരെ പൊന്നാടഅണിയിച്ച് ആദരിച്ചു. മഹിളാസേന സംസ്ഥാന സെക്രട്ടറി ബിന്ദു ഷാജി, ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ, അർജുൻ ഗോപിനാഥ്, ഇരുമ്പനം ഷാജി, ഗിരിധർ ഘോഷ്, കുഞ്ഞപ്പൻ, പി.കെ. സുബ്രഹ്മണ്യൻ, എ. ആര ഗിരീഷ്, ഐ. ശശിധരൻ, സോജൻ, ലൗലി, മനോജ് മാടവന എന്നിവർ പങ്കെടുത്തു.