mayiladum

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ മയിലാടുംപാറയിൽ പാറഖനനം ആരംഭിക്കാനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരെ മയിലാടും പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സമരപരിപാടികളുടെ ആദ്യഘട്ടം എന്നനിലയിൽ കായനാട് മരോട്ടിച്ചോട്ടിൽ വച്ച് നടന്ന സായാഹ്ന ധർണ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. മയിലാടുംപാറ സംരക്ഷണസമിതി പ്രസിഡന്റ് എബ്രാഹം സ്കറിയ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകനും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എം. ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. മയിലാടും പാറ സംരക്ഷണസമിതി സെക്രട്ടറി ടി.ബി. പൊന്നപ്പൻ, പോൾ പുമറ്റം, കെ.കെ. ഭാസ്കരൻ, സുജീഷ് പുളിയ്ക്കൽ, ബൻസി മണിത്തോട്ടം, കെ.പി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

അപൂർവ ജീവജാലങ്ങളും സ്വഭാവിക വനവും നിറഞ്ഞ മയിലാടുംപാറയിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിറുത്തിവച്ചിരുന്ന പാറഖനനം വീണ്ടും ആരംഭിക്കാനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് സംരക്ഷണസമിതി രൂപീകരിച്ചത്.