തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രം കെ.എസ്.ഇ.ബി-കളിക്കോട്ട പാലസ് റോഡിൽ ഇന്റർലോക്ക് ടൈൽ വിരിച്ച് പുനരുദ്ധാരണം നടത്തുന്നതിന് കെ. ബാബു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 13.8ലക്ഷംരൂപ അനുവദിച്ച് ഉത്തരവായതായി കെ. ബാബു എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ജോലി ആരംഭിക്കും.