teacher

കൊച്ചി: എയ്ഡഡ് മേഖലയിൽ മാത്രം പതിനാറായിരത്തോളം അദ്ധ്യാപക തസ്തികകൾ അംഗീകാരമില്ലാതെ കിടക്കുമ്പോൾ അംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ ജോലി സ്ഥിരതയില്ലാക്കുന്നത് എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സർക്കാരിന്റെ ആസൂത്രിത ശ്രമമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

ശക്തമായ സമരങ്ങളിലൂടെയും നിയമപരമായും ഇതിനെ നേരിടാനും സംഘടന തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്‌മോഹൻ, കെ.രമേശൻ, ബി. സുനിൽകുമാർ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത് തുടങ്ങിയവർ സംസാരിച്ചു.