പറവൂർ: പെരുവാരം ഒരുമ മതേതര സഹായസംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.കെ. സുഭാഷ് അദ്ധ്യക്ഷനായി. പുതുതായി രൂപീകരിച്ച വനിതാ വേദിയുടെ ഉദ്ഘാടനം പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നിർവഹിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, സജി നമ്പിയത്ത്, ജി. ഗിരീഷ്, വി. മുരളി, വി.സി. ഗിരീഷ്, അഡ്വ. ഭവ്യ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാന വിതരണം പറവൂർ സബ് ഇൻസ്പെക്ടർ സുധീർ നിർവഹിച്ചു.