anjana

കൊച്ചി: ആഗസ്റ്റിൽ ഹൈദരാബാദിൽ നടന്ന മിസ് ഡെഫ് ഇന്ത്യ 2024 ടൈറ്റിൽ വിജയിയായ വി.എൻ. അഞ്ജനയെ ആദരിച്ചു. ബധിര സമൂഹത്തിനും കേരളത്തിനും അഭിമാനമാണ് അഞ്ജനയെന്ന് ഡെഫ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സ്വപ്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഈ കൊല്ലം തായ്‌ലൻഡിൽ നടന്ന മിസ് ഡെഫ് വേൾഡിൽ പങ്കെടുക്കാൻ അഞ്ജനയ്ക്ക് സാധിച്ചില്ല.

അടുത്ത കൊല്ലം നടക്കാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ സാമ്പത്തിക സഹായം ആവശ്യമുണ്ട്. എറണാകുളം ആലുവ സ്വദേശിയാണ് അഞ്ജന, അമ്മ അജിത, സഹോദരി ഭാഗ്യലക്ഷ്മി, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.