sign

കാക്കനാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാക്കനാട് ജില്ലാ ട്രഷറിയിൽ എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സഞ്ജിത്ത് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. കുമാരി, എൻ. ജയദേവൻ, ടി.ആർ. ബാബു തുടങ്ങിയവർ പങ്കെടുത്തു.

തൃപ്പൂണിത്തുറ, എറണാകുളം, പറവൂർ,നായരമ്പലം, മട്ടാഞ്ചേരി, പിറവം, മുളന്തുരുത്തി, ആലുവ, കോതമംഗലം, പെരുമ്പാവൂർ, മൂവ്വാറ്റുപുഴ തുടങ്ങിയ ട്രഷറികളിലും ഒപ്പ് ശേഖരണ ക്യാമ്പയിൻ നടന്നു.